ശൈഖാനികൾ ആത്മീയ ചൈതന്യം പകർന്നവർ: മുഈനലി തങ്ങൾ
ശൈഖാനികൾ ആത്മീയ ചൈതന്യം പകർന്നവർ: മുഈനലി തങ്ങൾ
മഞ്ചേശ്വരം: സമസ്ത ശൈഖാനികളായ കണ്ണിയത്ത് അഹമ്മദ് മുസ്ല്യാരും, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാരും സമസ്തക്ക് ആത്മീയ ചൈതന്യം പകർന്നവരാണെന്നും, ഇന്നും ആ ചൈതന്യം സമസ്ത കാത്തു സൂക്ഷിക്കുന്നു എന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. ഓസ്ഫോജന ഫൈസീസ് കാസർക്കോഡ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശൈഖാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഷ്റഫ് ഫൈസി കൊടക് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് സ്വാലിഹ് ഫൈസി ചെർക്കള അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സുഹൈൽ ഫൈസി അൽ മുർശിദി കമ്പാർ ആമുഖം പറഞ്ഞു.
സമസ്ത ജില്ല മുശാവറ സെക്രട്ടറിമാരായ ചെങ്കള അബ്‌ദുല്ല ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, മഞ്ചേശ്വരം മണ്ഡലം മുശാവറ ട്രഷറർ എം.പി മുഹമ്മദ് സഅദി എന്നിവർ ശംസുൽ ഉലമ മൗലീദ് മജ്ലിസിന് നേതൃത്വം നൽകി.
റബീഹ് കാമ്പയിൻ സമാപനത്തിന്റെ ഭാഗമായി നടത്തിയ ഇശ്ഖ് മജ്‌ലിസിന് പൈവളിഗെ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾ നേതൃത്വം നൽകി. ടൗൺ ഖത്തീബ് ഇല്യാസ് അസ്ഹരി,
കജെ മുഹമ്മദ് ഫൈസി, സഈദ് ഫൈസി, അഷ്‌റഫ് ഫൈസി, ഷരീഫ് ഫൈസി, കബീർ ഫൈസി, ഇഖ്ബാൽ ഫൈസി, ഫാറൂഖ് ദാരിമി, സലാം ഫൈസി, ജുനൈദ് ഫൈസി, അബ്ദുറഹ്മാൻ ഹാജി കടമ്പാർ, റാഷിദ് ഫൈസി, മുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ ഫൈസി, റഫീഖ് സഫ, ഉമർ രാജാവ്, ഹമീദ് ഹാജി പൈവളിഗെ, ഇസ്മായിൽ ഹാജി മച്ചമ്പാടി, ഇബ്രാഹിം ഹാജി, ഇ.കെ അബൂബക്കർ ഹാജി, അദ്ദു ഹാജി കടമ്പാർ, എൻ.എം മദനി കടമ്പാർ, പി.പി ഇബ്രാഹിം ഹാജി മച്ചമ്പാടി, റഫീഖ് ഫൈസി, മൊയ്‌തീൻ ഫൈസി, ബഷീർ ഫൈസി, ഹനീഫ് ഫൈസി, റൗഫ് ഫൈസി, ഷറഫുദ്ധീൻ ദാരിമി തുടങ്ങിയവർ സംസാരിച്ചു
