ട്രംപുമായി കൂടിക്കാഴ്ചക്കില്ല, ഉച്ചകോടിക്കായി മലേഷ്യയിലേക്കില്ലെന്ന് മോദി

ഉച്ചകോടിക്കായി മലേഷ്യയിലേക്കില്ലെന്ന് മോദി,   വെർച്വലായി പങ്കെടുക്കും

ഡൽഹി: മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി സംസാരിക്കും. ക്വാലലംപൂർ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.

ആസിയാൻ ഉച്ചകോടിക്കിടെ
നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച നടക്കില്ല എന്ന് ഇതോടെ ഉറപ്പായി. ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലെ ക്വാലലംപൂരിലേക്ക് പോകില്ലെന്ന് പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.  ഒക്ടോബർ 26 മുതൽ 28 വരെയാണ് ആസിയാൻ ഉച്ചകോടി.