ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം നിശ്ചയദാർഢ്യക്കാരുടെ വിഷയങ്ങൾ വരച്ച് കാട്ടി തീം ഷോ

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ശ്രദ്ധനേടി അൽ ഇബ്‌തിസാമ ഡിറ്റേർമിനേഷൻ സ്കൂൾ അവതരിപ്പിച്ച ‘തീം ഷോ’. സമൂഹത്തിലെ ഓട്ടിസം, ഇൻ്റലക്ച്വൽ ഡിസേബിലിറ്റി, ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികളുടെയും അവരുടെ മാതാ പിതാക്കളുടെയും പലവിധ പ്രശ്‌നങ്ങളാണ് വിദ്യാർത്ഥിനി കഥയിലൂടെ നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ചത്.
ചോദ്യങ്ങൾ ചോദിച്ചും, സംവദിച്ചും, നാടക രൂപത്തിൽ അഭിനയിച്ചുമാണ് വിഷയം അവതരിപ്പിച്ചത്.

വിദ്യാർത്ഥിനി കഥ അവതരിപ്പിച്ചപ്പോൾ സദസ്സ് നിശബ്ദമാവുകയും, കണ്ണിൽ നനവ് പടർത്തി അവസാനമാകുമ്പോഴേക്കും നിറഞ്ഞ സദസ്സിൽനിന്ന് തിരിച്ചറിവിൻ്റെ കൈയ്യടികളുമുയർന്നു.

അൽ ഇബ്‌തിസാമ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങൾ പ്രത്യേക സ്റ്റാളിൽ വിൽപ്പനക്കു സജ്ജമായിരുന്നു. സ്റ്റാൾ ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ശ്രീപ്രകാശ് പുരയത്ത് ട്രഷറർ, ഷാജി ജോൺ, ഇർഷാദ് ആദം, ബദ്രിയ അൽ തമീമി, പ്രദീപ് നെമ്മാറ, ജിബി ബേബി, ജെ.എസ് ജേക്കബ്,
കെ.കെ. താലിബ്, അബ്ദു മനാഫ് , പ്രഭാകരൻ പയ്യന്നൂർ, നസീർ കുനിയിൽ, എ.വി മധുസൂദനൻ, അനീസ് എൻപി, മുരളീധരൻ ഇ, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ കെ.എസ്, മാത്യൂ എം തോമസ്, ഹരിലാൽ എം സംബന്ധിച്ചു.