ജി യു പി എസ് നൂറാം വാർഷികം 2026 ഫെബ്രുവരിയിൽ
ജി യു പി എസ് നൂറാം വാർഷികം 2026 ഫെബ്രുവരിയിൽ
മൊഗ്രാൽ പുത്തൂർ
ജി യു പി സ്കൂളിൻറെ നൂറാം വാർഷിക ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരണയോഗം സ്കൂൾ ഹാളിൽ വച്ച് നടന്നു
സ്കൂൾ എച്ച് എം വിമലകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു
പിടിഎ പ്രസിഡൻറ് സിറാജ് മുപ്പ അധ്യക്ഷതവഹിച്ചു കാസർഗോഡ് എംഎൽഎ എന്നെ നെല്ലിക്കുന്ന് യോഗം ഉദ്ഘാടനം ചെയ്തു
റിട്ടേഡ് എച്ച് എം രാമ ഷേടീ വാർഡ് മെമ്പർ ഗിരീഷ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐഎസ്ആർഒ സൈന്റിസ്റ്റുമായ ഷഹീദ് മജൽ എസ്.എം.സി ചെയർമാൻ കുഞ്ഞിക്കോയ തങ്ങൾ മദർ പിറ്റിഎ പ്രസിഡണ്ട് ശ്രീലത മഹ്മൂദ് ബള്ളൂർ
സുഭാഷ് മാഷ് പിടി വൈസ് പ്രസിഡണ്ട് രമേശ് നന്ദി പറഞ്ഞു
2026 ഫെബ്രുവരി 7 8 തീയതികളിലായി നൂറാം വാർഷികാഘോഷം നടത്തുവാൻ യോഗം തീരുമാനിച്ചു.
ചെയർമാനായി അബ്ദുൽഹമീദ് കല്ലങ്കടിയും കൺവീനറായി സ്കൂൾ എച്ച് വിമലകുമാരി ടീച്ചറെയും ട്രഷററായി പിടിഎ പ്രസിഡണ്ട് സിറാജ് മൂപ്പയെയും തിരഞ്ഞെടുത്തു വൈസ് ചെയർമാൻമാർ ബഷീർ കെ ടി മനോഹരൻ മജൽ ഹാരിസ് കമ്പാർ രമേശ് മഹമൂദ് ബള്ളൂർ ജോയിൻ കൺവീനർമാരായി ഷഹീദ് മജൽ ഗിരീഷ് മജൽ അർഷാദ് ബള്ളൂർ ഷമീർ ബള്ളൂർ 25 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു നൂറാം വാർഷികം വിപുലമായി ആഘോഷിക്കുവാൻ യോഗം തീരുമാനിച്ചു
