യൂത്ത് കോൺഗ്രസ് നേതാവ്വി.പി അബ്ദുൽ റഷീദിന്ഷാർജയിൽ സ്വീകരണം നൽകി

യൂത്ത് കോൺഗ്രസ് നേതാവ്
വി.പി അബ്ദുൽ റഷീദിന്
ഷാർജയിൽ സ്വീകരണം നൽകി
ഷാർജ: ഹൃസ്വ സന്ദർശനാർത്തം യു.എ.ഇയിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി അബ്ദുൾ റഷീദിന് യു.ഡി.എഫ് ഷാര്‍ജ തളിപ്പറമ്പ നിയോജക മണ്ഡലം സ്വീകരണം നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ
ഷാനിഫ് സലാം അധ്യക്ഷത വഹിച്ചു. 
നഹീദ് ആറാം പീടിക സ്വാഗതം പറഞ്ഞു. 
മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. സന്തോഷ് നായർ ഉദ്ഘാടനം ചെയ്തു. 
ഇൻകാസ് ഷാർജ പ്രസിഡന്റ് 
മനാഫ് തൃശൃർ, ജനറൽ സെക്രട്ടറി നവാസ് തേക്കട, ട്രഷർ റോയ് മാത്യു, അൻസാർ താജ് , ജിജോ, കെ.ടി.പി ഇബ്രാഹിം, റഹ്മാൻ കാസിം, പ്രഭാകരൻ പന്ത്രോളി,ഫൈസൽ മാങ്ങാട് പ്രസംഗിച്ചു, 
ദിവ്യ നമ്പ്യാർ നന്ദി പറഞ്ഞു