കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൽ നടത്തി

കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൽ നടത്തി
കാസർക്കോഡ്: കേരള മാപ്പിള കലാ അക്കാദമി കാസർക്കോഡ് ടൗൺ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ ചെർക്കള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എംഎ നജീബ് മെമ്പർഷിപ്പ് ക്യാമ്പയിൻ വിശദീകരിച്ചു. ചാപ്റ്റർ തല വിതരണം ഗായകൻ ഇസ്മായിൽ തളങ്കര, ശിഹാബ് ഊദ് ഖാസി ലൈന് നൽകി നിർവ്വഹിച്ചു. ഇസ്മായിൽ തളങ്കര, ശുഹൈബ് കൊടുവള്ളി ഗാനം ആലപിച്ചു. ജില്ല ഭാരവാഹികളായ ശാഫി ചേരൂർ,എ.പി ശംസുദ്ധീൻ, സെഡ്.എ മൊഗ്രാൽ, മൂസ ബാസിത്, ഇർഷാദ് ഹുദവി ബെദിര, അഷ്റഫലി ചേരങ്കൈ, ഓ.പി ഹനീഫ, നാസർ ചെമനാട്, സമീർ അമസോൺ, ഇ.കെ മുഹമ്മദ് കുഞ്ഞി മാഷ്, സലീം അക്കര, അനീസ് പുത്തിഗ പ്രസംഗിച്ചു,
കാസർക്കോഡ് ടൗൺ ചാപ്റ്റർ ഭാരവാഹികൾ:
ശാഫി നാലപ്പാട്,
അഷ്റഫലി ചേരങ്കൈ,
അബുബക്കർ ചാത്തപ്പാടി(രക്ഷാധികാരികൾ) ഒ.പി ഹനീഫ (പ്രസി.), മൂസാബാസിത് (ജന. സെക്രട്ടറി), എ പി ശംസുദ്ധിൻ (ട്രഷറർ),
ശിഹാബ് ഖാസിലൈൻ (ഓർഗ. സെക്രട്ടറി), സമീർ അമസോണിക്സ്, നാസർ ചെമനാട്, സലീം അക്കര, ബഷീർ മൂപ്പ, സുബൈർ പടപ്പിൽ (വൈസ്. പ്രസി.) ഇ.കെ മുഹമ്മദ് കുഞ്ഞി മാഷ് മാങ്ങാട്, റിയാസലി നായൻമാർ മൂല, അബുബക്കർ ഇരിട്ടി, നൗഷാദ് ബാവിക്കര, യൂസഫ് എരിയാൽ (സെക്രട്ടറിമാർ)
അൽത്താഫ് ചൗക്കി(ഇശൽകൂട്ടം കോർഡിനേറ്റർ).