മസ് ലഹതിൽ മഞ്ഞുരുകുന്നു..


സമസ്ത നൂറാം വാർഷിക ഭാഗമായി എം.സി മാഹിൻ ഹാജി ചെയർമാനായി
ഏഴംഗ കോർഡിനേഷൻ കമ്മിറ്റി

മലപ്പുറം: അനുരഞ്ജന സമിതി സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി. ഇരു വിഭാഗമായി ചേരി തിരിഞ്ഞവരെ ഒരു മേശക്ക് ചുറ്റുമിരുത്താനുള്ള ശ്രമം വിജയത്തിലേക്ക്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര മഹാ സമ്മേളനം വൻ വിജയമാക്കുന്നതിന് ഏഴംഗ കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. സമസ്‌തയുടെ ഒമ്പതംഗ അനുരഞ്ജന സമിതിയാണ് സുപ്രധാനമായ ഈ കമ്മിറ്റിക്ക് രൂപം നൽകിയത്. സമ്മേളന പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
ഏഴംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചത്. എം.സി. മായിൻ ഹാജി (ചെയർമാൻ), കെ. മോയിൻകുട്ടി മാസ്റ്റർ (കോഡിനേറ്റർ), അബ്ദു‌സ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാൽ എന്നിവർ കമ്മിറ്റി അംഗങ്ങൾ.

സമ്മേളനം വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പരിപാടികളിൽ എല്ലാവരും പങ്കാളികളാകണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കൊയ്യോട് ഉമർ മുസ്ലിയാർ, കാടാമ്പുഴ മൂസ ഹാജി പങ്കെടുത്ത യോഗം ആഹ്വാനം ചെയ്തു.

കോർഡിനേഷൻ കമ്മിറ്റിയുടെ പ്രഥമ സിറ്റിംഗ് ഇന്ന്, ഒക്ടോബർ 30 രാവിലെ ചേളാരി സമസ്‌താലയത്തിൽ നടക്കും.