പ്രതിരോധ മേഖലക്ക് മുതൽകൂട്ട്: ആൻ്റി ഡ്രോൺ ഡിഫൻസ് സിസ്റ്റം നിർമിച്ച് മലയാളി യുവാവ്
പാലക്കാട്: രാജ്യ പ്രതിരോധ നിരക്ക് പോലും മുതൽ കൂട്ടാവും ആന്റി ഡ്രോൺ ഡിഫൻസ് സിസ്റ്റം എന്ന നൂതനമായ പ്രോജക്റ്റ് സ്വന്തമായി നിർമ്മിച്ച് രാജ്യത്തിന്റെ ഉന്നത അധികാരികളുടെ പ്രശംസ നേടുകയാണ് മുഹമ്മദ് അൻസിൽ. കരിമ്പ കോരംകുളം അബ്ദുൽ ലതീഫിൻറെ മകനാണ് ഇ യുവ ശാസ്ത്രജ്ഞൻ.
ഡൽഹി നോയിഡയിലെ ജെ.പി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ജെ.ഐ.ഐ.ടി) യിൽ നിന്നുള്ള ബിടെക് ബിരുദ ദാരിയാണ് അൻസിൽ. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മോഡൽ ഒരുക്കിയത് അതിർത്തികളിലെ ഡ്രോൺ ആക്രമണങ്ങൾ തകർക്കാനടക്കം സഹായകമാവും.
കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും പുനരുപയോഗ യോഗ്യവുമായ പ്രോജക്റ്റ് സാങ്കേതിക മികവിന്റെ തെളിവായി. യുവ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും പ്രചോദന സ്രോതസ്സ് കൂടിയാണിത്. പ്രവർത്തനമിങ്ങനെ: ഗ്രൗണ്ട് ബേസ് ട്രാക്കിംഗ് യൂണിറ്റും എയർ ബോൺ ഇൻ്റർസെപ്ഷൻ യൂണിറ്റും എന്നിങ്ങനെ ഈ സിസ്റ്റത്തിൽ രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ഗ്രൗണ്ട് യൂണിറ്റിൽ, ഉയർന്ന റെസല്യൂഷൻ ക്യാമറയും ഓപ്പൺ സോഴ്സ‌് അധിഷ്ഠിത കമ്പ്യൂട്ടർ വിഷൻ അൽഗോരിതവും ഉണ്ട്. അത് സംശയാസ്പദമായ ഡ്രോണിനെ തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യും. ഡ്രോണിന്റെ കൃത്യമായ സ്ഥാനം ഉറപ്പാക്കാൻ പെൻടിൽറ്റ് സെർവോയും ലേസർ പോയിന്ററും ഉപയോഗിക്കുന്നു. ലക്ഷ്യങ്ങളുടെ കോർഡിനേറ്റുകൾ ദീർഘദൂര ആശയ വിനിമയത്തിലൂടെ എയർ ബോൺ യൂണിറ്റിലേക്ക് അയക്കുന്നു. ഇതിലെ എയർ ബോൺ ഇന്റർസെപ്ഷൻ യൂണിറ്റ്, ശത്രു ഡ്രോണിനെ ഇലക്ട്രോമാഗ്നെറ്റിക് റിലീസ് സിസ്റ്റം വഴി കൃത്യസമയത്ത് വേർ തിരിച്ച് ലക്ഷ്യ ഡ്രോണിനെ നിർജ്ജീവമാക്കുന്നു. ഡ്രോൺ ദൗത്യത്തിന് ശേഷം സുരക്ഷിതമായി ബേസ് പ്ലാറ്റ്ഫോമിലേക്ക് മടങ്ങുകയും ചെയ്യും. കരിമ്പ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയായ മുഹമ്മദ് അൻസിൽ പത്താം തരം മുതൽ ശാസ് ത്രോത്സവങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിരുന്നു. ഉമ്മ സബിന. ആദിൽ ഫാത്തിമ സഹോദരങ്ങളാണ്.
