കാസർക്കോഡ് പി.ടി.എച്ച് വളണ്ടിയർ പരിശീലന ക്യാമ്പിന് തുടക്കമായി

പി.ടി.എച്ച് ത്രിദിന പരിശീലന ക്യാമ്പ്

കാസർക്കോഡ്: പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് കാസർക്കോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന വളണ്ടിയർ ക്യാമ്പിന് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറർ സി.ടി അഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് കെയർ മേഖലയിൽ സമർപ്പിത സേവങ്ങളുമായി സജീവമായ പി.ടി.എച്ച് പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ല ട്രഷററും പി.ടി.എച്ച് കാസറഗോഡ് മണ്ഡലം ചെയർമാനുമായ പി.എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ മൊയ്തീൻ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. പി.ടി.എച്ച് കാസർക്കോഡ് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ രണ്ടാമത്തെ വളണ്ടിയർ പരിശീലന ക്യാമ്പാണ് നടന്നു വരുന്നത്. 

പരിപാടിയിൽ മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എം ഇക്ബാൽ, ട്രഷറർ കെ.ബി കുഞ്ഞാമു ഹാജി, സെക്രട്ടറി കെ.എ അബ്ദുല്ല കുഞ്ഞി, ജലീൽ കോയ, ഇഖ്ബാൽ ചേരൂർ, സിദ്ദിഖ് ബേക്കൽ, കബീർ ചെർക്കള, എ.പി ശംസുദ്ധീൻ, സിദ്ദിഖ് ചക്കര, ഹബീബ് ചെട്ടുംകുഴി, ബീഫാത്തിമ ഇബ്രാഹിം, ഹമീദ് മഞ്ഞംപ്പാറ, നൈമുന്നിസ, ഷാഹിദ, മൂസ ബാസിത്ത് സംബന്ധിച്ചു.