ദുബൈ റൈഡ് നാളെ

ദുബൈ: നാളെ നടക്കുന്ന ദുബൈ റൈഡുമായി ബന്ധപ്പെട്ട് സാലിക് ടോൾ നിരക്കിൽ ക്രമീകരണങ്ങൾ വരുത്തുന്നു. രാവിലെ 6 മണി മുതൽ 10 വരെ ടോൾ നിരക്ക് 6 ദിർഹമായും വൈകിട്ട് 4 മണി മുതൽ രാത്രി 8 വരെ 4 ദിർഹം ആയും പുതുക്കി നിശ്ചയിച്ചു. തിരക്ക് കുറഞ്ഞ സമയമായ രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ ടോൾ നിരക്ക് 4 ദിർഹം ആയിരിക്കും. തിരക്കില്ലാത്ത സമയമായ രാത്രി 1 മണി മുതൽ രാവിലെ 6 മണി വരെ സാലിക് ഉണ്ടായിരിക്കുന്നതല്ല

നാളെ പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെ ആർ.ടി എ ഗതാഗത നിയന്ത്രണവും പ്രഖ്യാപിച്ചു. കുടുംബ സമേതം പങ്കെടുക്കാൻ ഡൗണ്ടൗൺ ദുബായിൽ 4 കിലോമീറ്റർ ലൂപ്പ്. റൈഡ് ശൈഖ് സായിദ് റോഡിലെ 12 കിലോമീറ്റർ ഭാഗത്താണ് നടക്കുക.