യു.എ.ഇ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു; വിലയിൽ നേരിയ കുറവ്


അബുദാബി: നവംബര്‍ മാസത്തെ ഇന്ധന പ്രഖ്യാപിച്ചു. മുന്‍ മാസത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തി. നവംബര്‍ മാസത്തെ ഡീസലിന്റെ വില 2.67 ദിര്‍ഹമാണ്. ഒക്ടോബറില്‍ 2.71 ആയിരുന്നു. പെട്രോള്‍ സൂപ്പര്‍ 98 ന് 2.63 ദിര്‍ഹം. നേരത്തെ 2.77 ആയിരുന്നു. സ്‌പെഷ്യല്‍ 95-2.51 (2.66), ഇ-പ്ലസ് 2.44 (2.58) എന്നിങ്ങനെയാണ് വില.