ഇത് വാങ്ങുന്നവരുടെ കീശ കീറും സഞ്ചി..!ഒരു ഐഫോൺ പോക്കറ്റിന്റെ വില 20,000


ഐ ഫോണുകൾ ഇനി ഉടുപ്പിന്റെ പോക്കറ്റിലിട്ട് നടക്കേണ്ട, ഐ ഫോണിന്റെ ഗരിമക്ക് യോജിച്ച പോക്കറ്റ് പുറത്തിറക്കിയിരിക്കുന്നു ആപ്പിള്‍. തുണിയിലാണ് നിർമ്മാണം. ബഹു വര്‍ണ്ണത്തിലാണ് ഇവ വിപണിയിലെതുക. സ്ത്രീ പുരുഷന്മാരുടെ നിറ ഇഷ്ടങ്ങളും പോക്കറ്റ് കളറില്‍ പ്രതിഫലിക്കുന്നു.

ഇതൊക്കെ ആണെങ്കിലും  ഈ ബാഗിന്റെ വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. 20,000 രൂപയാണ് ഒരു ഐഫോൺ പോക്കറ്റിൻ്റെ വില. പ്രമുഖ ജാപ്പനീസ് ഫാഷൻ ഡിസൈനറായ ഇസി മിയാകെയുമായി സഹകരിച്ചാണ് ഈ ചെറിയ തുണി സഞ്ചി ആപ്പിൾ തയ്യാറാക്കിയത്. എല്ലാ ഐഫോൺ മോഡലുകളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഐഫോൺ പോക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.