അപ്ന ഗല്ലി പ്രീമിയർ ലീഗ് ക്രിക്കറ്റ്: ആര്‍എഫ്സി മേർക്കള ജേതാക്കള്‍
ദുബൈ: ആവേശകരമായ ക്രിക്കറ്റ് പോരാട്ടങ്ങൾക്കൊടുവിൽ അപ്ന ഗല്ലി പ്രീമിയർ ലീഗ് സീസൺ 7- 2025 വിജയകരമായി സമാപിച്ചു.
മികച്ച ഏകോപനവും പ്രകടനം കാട്ടി ആര്‍എഫ്സി മേർക്കള ചാമ്പ്യൻ ട്രോഫിയില്‍ മുത്തമിട്ടു. എല്ല മത്സരങ്ങളിലും ടീമിന്റെ സ്ഥിരതയാർന്ന ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പ്രകടനങ്ങള്‍ വിജയത്തിന്റെ അടിത്തറയായി. റണ്ണറപ്പ് ടിഎഫ്സി ബന്ദിയോട്. എസിസി അട്ക്കയാണ് സെക്കൻഡ് റണ്ണറപ്പ്. യുഎഇക്ക് പുറമെ ഇതര ഗൾഫ് രാജ്യങ്ങളില്‍ നിന്നും നിരവധി അംഗങ്ങള്‍ മത്സരം വീക്ഷിക്കാനെത്തി.
