സ്നേഹത്തിന്റെ ഹൃദയവഴികൾ' പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. നാസർ വാണിയമ്പലം രചിച്ച `സ്നേഹത്തിന്റ ഹൃദയവഴികൾ` എന്ന പുസ്തകം ഇൻഡോ അറബ് എഴുത്തുകാരും പൗര പ്രമുഖരും സംബന്ധിച്ച വേദിയിൽ. ഇമറാത്തി എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷംസുദീൻ ബിൻ മോഹിയുദീന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഷാർജ ഇസ്ലാമിക ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അൽ ഖാസിമി, ഡോ. കെകെഎൻ കുറുപ്പ്, നിസാര്‍ തളങ്കര, ഹാശിം നൂഞ്ഞേരി, നിസാർ തളങ്കര, വിടി സലീം, സിഎംഎ കബീർ മാസ്റ്റർ, കെഎം അബ്ബാസ്, ലിപി അക്ബർ,സയ്യിദ് ഹൈദ്രോസ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ഹാനി ഹാദി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
