സ്മ‌ാർട്ട് ബെയിൽ സർവീസ് അവതരിപ്പിച്ച് അജ്‌മാൻ പോലീസ്

 

അജ്‌മാൻ: അജ്മാന്‍ പോലീസ് 'സ്‌മാർട്ട് ബെയിൽ സർവീസ്' എന്ന നൂതന ഓൺലൈൻ സേവനം അവതരിപ്പിച്ചു.

ഈ സംവിധാനം ജാമ്യം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം 71 മിനിറ്റിൽ നിന്ന് വെറും 16 മിനിറ്റായി കുറക്കുകയും, ആവശ്യമായ ഘട്ടങ്ങൾ എട്ടിൽ നിന്ന് നാലായി ചുരുക്കുകയും ചെയ്‌തു. പൂർണ്ണമായും ഓൺലൈനായ ഈ സംവിധാനം ഇതിനോടകം 4,600-ൽ അധികം ഉപയോക്താക്കൾക്ക് സേവനം നൽകി കഴിഞ്ഞു. ഉപയോക്തൃ സംതൃപ്‌തി 97% ആയി വർദ്ധിപ്പിച്ചു പുതിയ സേവനം. യുഎഇയിലെ പോലീസ് സേവനങ്ങളെ കൂടുതൽ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദപരവുമാക്കുന്നതിൽ ഒരു സുപ്രധാന കാല്‍ വെപ്പാണ് പദ്ധതി.