ലഹരി ഗുളികകളുമായി റഷ്യൻ യുവാവ് പിടിയിൽ
ലഹരി ഗുളികകളുമായി റഷ്യൻ യുവാവ് എക്സൈസിൻ്റെ പിടിയിലായി. വാളയാർ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഗ്രിഗോറാഷ് ചെങ്കോ ഇവാൻ എന്ന യുവാവിൽ നിന്ന് 23.475 ഗ്രാം ബുപ്രിനോർഫിൻ പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
