പ്രവാസിയെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു: രണ്ട് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ


മസ്കത്: സഹം വിലായത്തിൽ പ്രവാസിയെ തടങ്കലിൽ വെച്ച് അദ്ദേഹത്തിൻ്റെ കുടുംബത്തിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളും ഇരയും ഏഷ്യൻ വംശജരാണ്. ഇരയെ പ്രതികളുടെ താമസ സ്ഥലത്തേക്ക് തന്ത്രപൂർവം വിളിച്ചു വരുത്തിയ ശേഷം തടവിലാക്കുകയായിരുന്നു. തുടർന്ന് ഇര തങ്ങൾക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞ്, നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെട്ട് മോചനത്തിനായി പണം ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.