ഈദുല്‍ ഇത്തിഹാദ്: യുഎഇ ആഘോഷ നീറവിലേക്ക്
ദുബൈ: യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷ നിറവിലേക്ക്. പതാക ദിനത്തോടെ ഈദുല്‍ ഇത്തിഹാദ് ആഘോഷത്തിനു തുടക്കമായിരുന്നു. വരും ദിവസങ്ങളില്‍ വിത്യസ്ഥ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും അരങ്ങേറുക. പൈതൃക കേന്ദ്രങ്ങളിലും വ്യാപാര മേഖലകളിലും വിനോദയിടങ്ങളിലും ആഘോഷ പരിപാടികള്‍ നടക്കും. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഇതിനകം തന്നെ ദേശീയ പതാക നിറങ്ങളായ ചതുര്‍ വര്‍ണ്ണത്തില്‍ അലങ്കരിച്ചു.
ബുർജ് ഖലീഫയിലെ വെടിക്കെട്ട് മുതൽ ഹത്തയിലെ പൈതൃക ആഘോഷങ്ങളും ദുബൈ റണ്ണും വരെ - ദുബൈയിലുടനീളം ദേശീയ ദിന ആഘോഷങ്ങൾ, തത്സമയ ഷോകൾ, മാർക്കറ്റുകൾ, ഫിറ്റ്നസ് ഇവന്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജ് ആകര്‍ഷണീയ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചു. 'യുണൈറ്റഡ്' എന്ന സന്ദേശം പകരുന്ന നിരവധി പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ 54-ാമത് യൂണിയൻ ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഗ്ലോബൽ വില്ലേജ്.
