എണ്ണക്കിണറിൽ അപകടം; കുവൈത്തില്‍ രണ്ട് മലയാളികൾ മരിച്ചു

കുവൈത്: എണ്ണക്കിണറിൽ അപകടം; കുവൈത്തില്‍ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരിച്ചത്.

 കുവൈത്തിലെ അബ്‌ദലി പ്രദേശത്തെ എണ്ണക്കിണറിൽ ഉണ്ടായ അപകടത്തിലാണ് ഇവരുടെ ദാരുണ മരണം. എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് ഇരുവരും അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിൻ്റെ കൃത്യമായ കാരണങ്ങളോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ജഹ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
കുവൈത്തിലെ ഇന്ത്യൻ എംബസിയും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.