2025 ദുബൈ റണ്‍ ഉജ്ജ്വലം..

നീലക്കടല്‍ 

2025 ദുബൈ റണ്‍ ഉജ്ജ്വലം. ശൈഖ് സായിദ് റോഡിൽ നിന്ന് രാവിലെ 6.30ന് റൺ ആരംഭിച്ചു. കരിമരുന്ന് പ്രയോഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ശൈഖ് സായിദ് റോഡ് വലിയ റണ്ണിംഗ് ട്രാക്കായി മാറി. ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചാണ് റൺ സംഘടിപ്പിച്ചത്.

റണ്ണിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകൾ താത്കാലികമായി അടച്ചിട്ടിരുന്നു. ഇതോടെ പാതകളില്‍ വാഹനങ്ങൾക്ക് പകരം മനുഷ്യരുടെ ഒഴുക്കായി.
ഇന്ന് പുലർച്ചെ 3 മുതൽ തന്നെ ആളുകള്‍ എത്തി തുടങ്ങി. വിവിധ വകുപ്പുകളുടെ കുറ്റമറ്റ ഏകോപനം ദുബൈ റണ്‍ വന്‍ വിജയമാക്കി.