ഒമാന്‍ ദേശീയ ദിനം: അതിർത്തിയില്‍ യുഎഇ സമ്മാനങ്ങള്‍

ഒമാന്‍ ദേശീയ ദിനം, ഒമാനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്.

ദുബൈ വിമാനത്താവളം, ഹത്ത ഇവിടങ്ങളിലൂടെ രാജ്യ അതിർത്തി കടന്നെത്തുന്ന ഒമാനികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി  സ്വാഗതം ചെയ്തു. ഒമാൻ സുൽത്താനേറ്റുമായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആഴത്തിലുള്ള സഹോദര ബന്ധത്തിന്റെ ആഘോഷം കൂടിയായി സമ്മാനം സമര്‍പ്പിക്കല്‍. 

ഹത്ത അതിർത്തി കടന്നുള്ള യാത്രയിലൂടെയും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും രാജ്യത്തെത്തുന്ന ഒമാനി സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നതിനായി സമർപ്പിച്ച ആഘോഷങ്ങളിൽ പങ്കെടുത്തു. രണ്ട് ജനങ്ങളെയും ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെ ആത്മാവ് ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സംരംഭത്തോടെയാണ് സമ്മാനം കൈമാറ്റം നടന്നത്.