യുഎഇ ദേശീയദിനം: 28ന് അൽ ഖാസിം കോർണിഷിൽ വൻ പരേഡ്, ഒരുക്കം പുരോഗമിക്കുന്നതായി റാസൽഖൈമ പൊലീസ്
യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷം ഗംഭീരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റാസൽഖൈമ പൊലീസ്. നവംബർ 28 വെള്ളിയാഴ്‌ച അൽ ഖാസിം കോർണിഷിലൂടെ വൻ പരേഡ് നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന പരേഡ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ നേട്ടങ്ങളും ദേശസ്നേഹവും പ്രകടമാക്കുന്നതിനാണ് ഈ പരിപാടി. പൊലീസ് യൂണിറ്റുകൾ, സാമൂഹിക സംഘങ്ങൾ, ദേശസ്നേഹപരമായ പ്രദർശനങ്ങൾ എന്നിവയുൾപ്പെടുന്ന പരേഡിൽ ഐക്യം, നേതൃത്വം, പുരോഗതി എന്നിവ പ്രതിഫലിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
