ഹനാൻഷായുടെ സംഗീത പരിപാടിക്ക് എത്തിയവരുടെ തിക്കും തിരക്കും, നഗരം സ്‌തംഭിച്ചു. പോലീസ് ലാത്തി വീശി, പത്തു പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം
കാസര്‍ക്കോട്: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്ക് എത്തിയവരുടെ തിക്കും തിരക്കും, നഗരം സ്‌തംഭിച്ചു. പോലീസ് ലാത്തി വീശി, പത്തു പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം.
ഞായറാഴ്ച രാത്രിയാണ് സംഭവം. യുവജന കൂട്ടായ്മയായ 'ഫ്ലീ'യുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻ്റിന് സമീപമുള്ള മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് സംഭവം. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകൾ തടിച്ചുകൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പത്തു പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറുകണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു. ജനത്തെ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും ഇടയാക്കിയത്. ജന തിരക്ക് നിയന്ത്രണാധീത മായതോടെ പരിപാടി പാതി വഴിയില്‍ അവസാനിപ്പിച്ചു. ഇത്രയും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടിക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതായി പരാതിയുണ്ട്. കൂടി നിന്നവരെയൊക്കെ പോലീസ് ഓടിച്ചു, ലാത്തി കൊണ്ട് പെരുമാറുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
