ജീവനൊടുക്കിയാൽ ഉത്തരവാദി കമ്മീഷനും എസ്ഐആറും' ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത്
'ജീവനൊടുക്കിയാൽ ഉത്തരവാദി കമ്മീഷനും എസ്ഐആറും'
ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത്
കോട്ടയത്ത് എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒയുടെ ആത്മഹത്യാ ഭീഷണി. പൂഞ്ഞാർ 110-ാം ബൂത്തിലെ ബിഎൽഒ ആന്റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം പങ്കുവെച്ചത്. താൻ ജീവനൊടുക്കിയാൽ ഉത്തരവാദി ഇലക്ഷൻ കമ്മീഷനാണെന്ന് ആൻ്റണി പറയുന്നു. ബിഎൽഒമാർ നേരിടുന്ന തൊഴിൽ സമ്മർദം വ്യക്തമാക്കുന്നതാണ് ആന്റണിയുടെ ശബ്ദ സന്ദേശം. രാജ്യ വ്യാപകമായി എസ്ഐആര്‍ ജോലി ഭാരവും സമ്മര്‍ദ്ദവും കാരണം പ്രതിസന്ധിയിലാണ് എന്ന് ബിഎല്‍ഒമാര്‍ പരാതി പെടുന്നു
