തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്
തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. ജന പ്രിയവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശക്തിപെടുത്തുന്നതിനുള്ള പദ്ധതികള്‍ യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു.
ആശമാർക്ക് 2000 രൂപയുടെ അലവൻസ്,
യുവാക്കൾക്ക് പ്രത്യേക പദ്ധതി, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൂടുതൽ അധികാരം,
വികസന ഫണ്ട് അവകാശമാക്കും,
ബജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ഫണ്ട് മുഴുവനായും ലഭ്യമാക്കും, സുതാര്യഭരണത്തിനു ഇ-ഗവേണൻസ് കൂടുതൽ ഫലപ്രദമാക്കും, പിൻവാതിൽ നിയമനം അവസാനിപ്പിക്കും, ദുരന്തനിവാരണത്തിന് കൂടുതൽ അധികാരങ്ങൾ ഇങ്ങിനെ യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
