പൊതു ചാർജിങ് പോർട്ടുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ
സുരക്ഷിതവും വിശ്വസ്‌തവും അല്ലാത്ത പൊതു ചാർജിങ് പോർട്ടുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. പ്രധാനമായും യാത്രക്കാരാണ് ഇത്തരം ചാർജിങ് പോർട്ടുകള്‍ ഉപയോഗിക്കുന്നത്.
79 ശതമാനം യാത്രികരും അജ്ഞത മൂലം സുരക്ഷിതമല്ലാത്ത പബ്ലിക്ക് സ്റ്റേഷനുകളിൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് വ്യക്തിപരമായ വിവരങ്ങൾ ചോരുന്നതിന് ഇടയാക്കുന്നുണ്ടെന്ന് യുഎഇ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പില്‍ പറയുന്നു
