യുഎഇ ഈദുല്‍ ഇത്തിഹാദ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4 ദിവസ അവധി
ഈദുല്‍ ഇത്തിഹാദ് :
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
4 ദിവസത്തെ അവധി
യുഎഇ ദേശീയ ദിനമായ ഈദുല്‍ ഇത്തിഹാദിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4 ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ 1,2 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 29, 30 വാരാന്ത്യ ദിവസമായതിനാല്‍ അതടക്കം 4 ദിവസത്തെ അവധിയായി കണക്കാക്കും. ദേശീയ ദിന അവധിക്ക് ശേഷം മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ഡിസംബര്‍ 3 ബുധനാഴ്ച മുതല്‍ പതിവ് പോലെ പ്രവര്‍ത്തനം തുടരും.
