ജ്യോതി ശ്രീനിവാസന്റെ 'ഒറ്റ മുറിയിലെ സൂര്യൻ' പുസ്തകം പ്രകാശനം ചെയ്തു


ജ്യോതി ശ്രീനിവാസന്റെ ആത്മകഥയാണ് പുസ്തകം. ശരീരം തളർന്നു പോകുമ്പോൾ അവരുടെ മനസ്സുകൂടി തളർന്നു പോകും. എന്നാൽ ഇവിടെ അക്ഷരങ്ങൾ ഒരു മരുന്നായും അതെപ്പോഴും കൃത്യമായി ഉപയോഗിച്ച് എഴുത്തുകാരി ഒറ്റമുറിയിലെ സൂര്യൻ എന്ന ആത്മകഥയിലൂടെ തെളിയിച്ചിരിക്കുന്നു.
 പ്രസവത്തെ തുടർന്നുണ്ടായ സർജറിക്ക് ശേഷം അരക്ക് കീഴെ തളർന്ന ജ്യോതി ശ്രീനിവാസൻ 33 വർഷങ്ങൾ ഇതേ രൂപത്തിൽ തള്ളി നീക്കുന്നു. 
ചിറകില്ലാത്തവരുടെ ആകാശം, ഇരുളിൽ വെള്ളിനക്ഷത്രങ്ങൾ എന്നീ രണ്ട് കവിതാ  സമാഹാരങ്ങളുടെ രചയിതാവ്ഇരുപത്തിയേഴാം വയസ്സിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു വിധവ സ്ത്രീധനത്തെ തുടർന്ന് ഒറ്റ മകൾ വീട്ടിൽ വന്നു നിൽക്കേണ്ട അവസ്ഥ ഇതിനിടെ വീട് ജപ്തിയുടെ വക്കിൽ ഇങ്ങനെ ദുരിതങ്ങൾ മാത്രം ജീവിതത്തിൽ  സമ്മാനിച്ചിട്ടും നമ്മുടെ എഴുത്തുകാരി സൂര്യനെപ്പോലെ സ്വയം കത്തിജ്വലിച്ച് മറ്റുള്ളവർക്ക് പുസ്തകത്തിലൂടെ പ്രകാശം നല്‍കുകയാണ് ഈ കൃതിയിലൂടെ.
ഷാർജ പുസ്തക മേളയില്‍ കൗമുദി ചാനൽ റീജിയണൽ മാനേജർ ബിനു മനോഹറിൽ നിന്നും സംവിധായികയും അഭിനേത്രിയും നത്തകിയുമായ ആയ ഡോക്ടർ ദേവി സുമ ഒറ്റമുറിയിലെ പുസ്തകം ഏറ്റു വാങ്ങി.
പ്രസ്തുത ചടങ്ങിൽ  ഇന്ത്യൻ അസോസിയേഷൻ ഷാർജ അംഗം പ്രകാശ്, എംജിസിഎഫ് സെക്രട്ടറി ഗഫൂർ എഴുത്തുകാരി ശ്രീലാ ശ്രീ, ജേർണലിസ്റ്റ്
സന്ധ്യാ രഘു കുമാർതുടങ്ങിയവര്‍ സംബന്ധിച്ചു