കെഎ അബ്ദുല്ല ഹാജി ഫുട്ബോൾ: ബ്രൗഷര്‍ പ്രകാശനം ചെയ്തു
ഗ്രീൻ സ്റ്റാർ മാസ്‌തിഗുഡ്ഡ യുഎഇ കമ്മിറ്റി മാസ്‌തിഗുഡ്ഡ പ്രീമിയര്‍ ലീഗ്-കെഎ അബ്ദുല്ല ഹാജി ഫുട്ബോൾ എംപിഎല്‍ സീസണ്‍ 3 സംഘടിപ്പിക്കുന്നു. നവംബര്‍ 22നാണ് ടൂര്‍ണമെന്റ്.
എംപിഎല്‍ സീസണ്‍ 3 ബ്രൗഷര്‍ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാർജ പ്രസിഡന്റ് നിസാര്‍ തളങ്കര സിംകോ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ ഫ്രൂട്ടിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍
ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ ഫിറോസ് അബൂബക്കര്‍, കണ്‍വീനര്‍ അറാഫത്ത് അബ്ദുല്ല, റാഫി മാസ്‌തിഗുഡ്ഡ, ബഷീര്‍ അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, ഷെരീഫ് അബൂബക്കര്‍, താഹിര്‍ എംജി, അഷ്റഫ് പഞ്ചാബ് സംബന്ധിച്ചു.
