പാർക്കിംഗ് ഫീസ് ലാഭിക്കാന്‍ നമ്പർ പ്ലേറ്റിൽ കൃത്രിമം: ദുബൈയില്‍ ഡ്രൈവർക്ക് 5000 ദിർഹം പിഴ
ദുബൈയിൽ പാർക്കിംഗ് ഫീസ് അടക്കാതിരിക്കാന്‍ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച ഡ്രൈവർക്ക് ദുബൈ കോടതി 5,000 ദിർഹം പിഴ ചുമത്തി. കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരിക്കെ പ്ലേറ്റിൻ്റെ ഒരു ഭാഗം മനഃപൂർവ്വം മറച്ചതായി അധികൃതർ സ്ഥിരീകരിച്ചതിനെ തുടർന്ന്, നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 5,000 ദിർഹം പിഴ ചുമത്തി. പാർക്കിംഗ് ചാർജുകൾ ഒഴിവാക്കാൻ, സിസ്റ്റം വാഹനം കണ്ടെത്തില്ലെന്ന് കരുതി, ഒരു അക്കത്തിൽ കൂടുതൽ അടയാളപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി പിന്നീട് സമ്മതിച്ചു.
ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ മാറ്റുകയോ മറച്ചുവെക്കുകയോ ചെയ്യുന്നത് റോഡ് സുരക്ഷയെയും നിയന്ത്രണ നിർവ്വഹണത്തെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ ഗതാഗത കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു വ്യക്തമല്ലാത്തതോ പരിഷ്കരിച്ചതോ ആയ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഒരു പ്രത്യേക ക്രിമിനൽ ലംഘനമാണെന്നും കോടതി പറഞ്ഞു.
