ജാതി വിവേചനം ബിജെപി നേതാവ് പാര്‍ട്ടി വിട്ടു


ജാതി വിവേചനത്തെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിയിൽനിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമൽ ഉദേഷ് രാജിവച്ചു. തിരൂർ നഗരസഭയിൽ ബിജെപി സ്ഥാനാർഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലർ സീറ്റുകൾ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽനിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി രംഗത്തുണ്ട്.