ഫരീദാബാദിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കളുടെ സാംപിൾ എടുക്കുന്നതിനിടെ പൊട്ടിത്തെറി; 7 മരണം, നിരവധി ഉദ്യോഗസ്ഥർക്ക് പരുക്ക്
ശ്രീനഗർ 'വൈറ്റ് കോളർ' തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസിൽ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ സാംപിൾ എടുക്കുന്നതിനിടെ ജമ്മു കശ്‌മീരിലെ നൗഗാം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് സ്ഫോടനം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഉഗ്രശബ്‌ത്തോടെ സ്ഫോടനമുണ്ടായത്. അപകടത്തിൽ 7 പേര്‍ മരിച്ചു. നിരവധി ഉദ്യോഗസ്ഥർക്കു ഗുരുതരമായി പരുക്കേറ്റതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉന്നത ഉദ്യേഗസ്ഥർ സ്ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. നൗഗാം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചു. പ്രദേശം അതീവജാഗ്രതയിലാണ്.
