ദുബൈ കെഎംസിസി കാസർക്കോട് ജില്ല വനിത വിംഗ് രൂപീകരിച്ചു
ദുബൈ: ദുബൈ കെഎംസിസി കാസർക്കോട് ജില്ല വനിത വിംഗിന് രൂപം നൽകി.
പ്രഥമ കൗൺസിൽ യോഗം സംസ്ഥാന കെഎംസിസി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു.
കുടുംബിനികൾ പ്രവാസലോകത്ത് സർവ്വമേഖലയിലും വ്യാപൃതരാവുകയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് അവരെല്ലാം ഒരു കുടക്കീഴിൽ അണിനിരന്ന് സംഘടിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന വനിത ലീഗ് നേതാവ് ബ്രസീലിയ ശംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല കെഎംസിസി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടിആർ, ട്രഷറർ ഡോ. ഇസ്മായിൽ,
സംസ്ഥാന വനിത വിംഗ് പ്രസിഡന്റ് സഫിയ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി റീന ടീച്ചർ, ട്രഷറർ നജ്മ സാജിദ്, കോഡിനേറ്റർ സറീന ഇസ്മായിൽ, മിന്നത് അമീൻ, അവ്വമ്മ ടീച്ചർ, റാബിയ സത്താർ, ആയിഷ മുഹമ്മദ്, റിയാന സലാം, ഷജിത ഫൈസൽ, ഷഹീന ഖലീൽ, പ്രസംഗിച്ചു .
പ്രസിഡന്റായി റൈസാന നൂറുദ്ദീനെയും
ജനറൽ സെക്രട്ടറിയായി
അസ്മീറ ഷാസിൻ ചെർക്കളയെയും
ട്രഷററായി ഫാത്തിമ സലാമിനെയും
തെരെഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി
ഫൗസിയ ഹനീഫ്, ഫാത്തിമ റഫീഖ്,
സുൽഫാന ഹസ്കർ, മുനീസ ആരിഫ്, സഫ്രീന യൂസഫ്, ഷഫീദ അനീസ്, നസീമ ഹനീഫ് എന്നിവരേയും സെക്രട്ടറിമാരായി
ഹഫ്സത്ത് ഷാസിയ, സമീന ആസിഫ്, ഷഹർബാന ഹാഷിം, ഖദീജ ഷാഹിൻ, സഫ അബ്ദുൾ ഹസീബ്, ഷറീന ഷിഹാദ് എന്നിവരേയും തെരെഞ്ഞെടുത്തു.
സുഹറ യഹ്‌യ മുഖ്യ രക്ഷാധികാരിയായും റാബിയ സത്താർ , ആയിഷ മുഹമ്മദ്, റിയാന സലാം, ഷജിത ഫൈസൽ, ഷഹീന ഖലീൽ, ഫൗസിയ പിസി, സാബിറ അബ്ദുല്ല, ഖൈറുന്നിസ ബഷീർ എന്നിവരെ രക്ഷാധികാരികളായും തെരെഞ്ഞെടുത്തു.
