'പന്തും പേനയും' കമാല്‍ വരദൂര്‍ സംവദിക്കുന്നു


ഷാർജ: 'ചന്ദ്രിക' പത്രാധിപരും പ്രമുഖ രാജ്യാന്തര കായിക റിപ്പോര്‍ട്ടറുമായ കമാല്‍ വരദൂര്‍ ഷാർജ പുസ്തക മേളയില്‍ സംവദിക്കുന്നു. പന്തും പേനയും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന പരിപാടിയില്‍ ആഗോള ഫുട്ബോള്‍ രംഗത്തെ ഇന്ത്യന്‍ പിന്നോക്കാവസ്ഥ യെ കുറിച്ചു സംസാരിക്കും. ശനിയാഴ്ച 7 മണിക്ക് ഇന്ത്യന്‍ അസോസിയേഷൻ പവലിയനിലാണ് പരിപാടി. ഇന്ത്യന്‍ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷത വഹിക്കും. കാസര്‍ക്കോട് പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ട്ടിഎ ശാഫി മുഖ്യാതിഥിയാവും.