സലാലയിൽ ലൈസൻസില്ലാത്ത കിയോസ്ക്കുകൾ നീക്കി
സലാല: സലാലയിൽ ലൈസൻസില്ലാത്ത കിയോസ്ക്കുകൾ നീക്കി ദോഫാർ നഗരസഭ. ഇതിലേറെയും പ്രവാസി കച്ചവടക്കാരാണ് നടത്തി വന്നിരുന്നത്. കിയോസ്ക്കുകൾ നീക്കിയത് നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും പൊതു ഇടങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പാക്കാനുമാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ലൈസൻസില്ലാത്തതും ചട്ടങ്ങൾ പാലിക്കാത്തതും പ്രവാസികൾ പ്രവർത്തിപ്പിക്കുന്നതുമായ കിയോസ്ക്കുകൾക്കെതിരെയാണ് നടപടി. നിലവിൽ നടപടി നേരിട്ട എല്ലാ കിയോസ്ക്കുകളും ലൈസൻസ് നിബന്ധനകൾ ലംഘിച്ച് പ്രവാസി തൊഴിലാളികളാണ് നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭാവിയിൽ ഒമാനി പൗരന്മാർക്ക് ലൈസൻസുകൾ നൽകാനും ബദൽ, സംഘടിത സൈറ്റുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. നഗരത്തിൻ്റെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് മുനിസിപ്പൽ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
