മറക്കരുത്, നമ്പര്‍ പ്ലേറ്റ്: പിടി വീഴും, പിഴ ഉറപ്പ്


വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പര്‍ പ്ലേറ്റ് മനപൂർവം മറച്ചു വെക്കുന്നവർക്ക് 6,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി ഗതാഗത വകുപ്പ്. ഗുരുതര നിയമ ലംഘനമായി കണക്കാക്കുന്നതിനാലാണ് ഈ കർശന നടപടി. നിയമം ശക്തമായി നടപ്പാക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.