മലപ്പുറം തിരൂരിൽ അശ്ലീല നടപടിയിലൂടെ വിവാദ പുരുഷനായ ബിഎല്‍ഒക്കെതിരെ നടപടി

മുണ്ട് പൊക്കിയവനെ 
കയ്യോടെ പൊക്കി ജില്ല ഭരണകൂടം 
മലപ്പുറം തിരൂരിൽ അശ്ലീല നടപടിയിലൂടെ വിവാദ പുരുഷനായ ബിഎല്‍ഒക്കെതിരെ നടപടി

മലപ്പുറം: തിരൂരിൽ ബൂത്ത് ലെവൽ ഓഫീസറുടെ അശ്ലീല പ്രദർശനത്തിൽ നടപടി. പൊന്നാനി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരനായ വാസുദേവനെ മലപ്പുറം ജില്ലാ കലക്ടർ ബിഎൽഒ ചുമതലയിൽ നിന്ന് നീക്കി. തിരൂർ തൃപ്പങ്ങോട് എസ്‌ഐആർ  ക്യാമ്പിനിടെയാണ സംഭവം. ഫോറം പൂരിപ്പി ക്കുന്ന ഭാഗത്ത് കൂടി നിന്നവരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട വാസുദേവന്‍ എഴുന്നേറ്റു നിന്നു മുണ്ട് പൊക്കി കാണിക്കുകയായിരുന്നു. തത്സമയം സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചുറ്റിലും ഉണ്ടായിരുന്നു