ഈദുല്‍ ഇത്തിഹാദ്: ആഘോഷം വര്‍ണ്ണാഭമാക്കാന്‍ ഷാർജ കെഎംസിസി
ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഈദുൽ ഇത്തിഹാദ്' ആഘോഷം- വിവിധ പരിപാടികൾക്ക് രൂപം നൽകി. നവംബർ 23ന് സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല തല ജൂനിയർ, സീനിയർ, വനിത വിഭാഗങ്ങൾക്കായി ചെസ്റ്റ് ടൂർണമെന്റ് സംഘടിപ്പിക്കും. ഷാർജ കെഎംസിസി ഹാളിലാണ് പരിപാടി അരങ്ങേറുക.
നവംബർ 29ന് ജില്ല കമ്മിറ്റികൾ മാറ്റുരക്കുന്ന ഫുട്ബോൾ ടൂര്‍ണമെന്റ്. ഡിസംബർ ഒന്നിന് ഇൻഡോ അറബ് ബന്ധം ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും. പ്രൊഫസർ അസീസ് തരുവണ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറിൽ പങ്കെടുക്കും. സാഹിത്യ വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് പരിപാടി.
ഡിസംബർ 6ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ സാംസ്കാരിക സമ്മേളനത്തോടൊപ്പം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ദഫ് മുട്ട്, ഒപ്പന, കോൽക്കളി, അറബിക് ഡാൻസ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ പാണക്കാട് സയ്യിദ്
റാജിഹ് അലി ശിഹാബ് തങ്ങൾ, പികെ നവാസ് തുടങ്ങിയവർ അതിഥികൾ ആയിരിക്കും. മനോഹരമായ ഇശൽ സന്ധ്യയോട് കൂടി പരിപാടിക്ക് സമാപനം കുറിക്കും. സ്വാഗതസംഘം യോഗത്തിൽ ചെയർമാൻ ഹാശിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുജീബ് തൃക്കണാപുരം സ്വാഗതവും ഫൈനാൻസ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തയ്യിബ് ചേറ്റുവ, നസീർ കുനിയിൽ, കബീർ ചാന്നാങ്കര, കെഎസ് ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു
