വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഒമാൻ


ലൈസൻസുള്ള ടൂർ ഗൈഡുകളുടെ സേവനം മാത്രം ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവുമായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം. സുൽത്താനേറ്റിലുടനീളം ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും, സമഗ്രവുമായ ടൂറിസ്റ്റ് അനുഭവം സമ്മാനിക്കാനുള്ള മന്ത്രാലയത്തിന്റെ താത്പര്യമനുസരിച്ചാണ് അധികൃതർ നിര്‍ദേശം മുന്നോട്ടുവെച്ചത്. 
സന്ദര്‍ശകര്‍ വഞ്ചിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ കൂടിയാണ് ഈ മുന്നറിയിപ്പ്.