പാലത്തായി പീഡന കേസ് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


കണ്ണൂർ പാലത്തായി പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ. പത്മരാജനെതിരായ ശിക്ഷാവിധി മൂന്ന് മണിക്ക്. കേസിൽ രാവിലെ 11.30ഓടെ തലശേരി ജില്ലാ പോക്സോ കോടതിയിൽ നടപടിക്രമങ്ങൾ തുടങ്ങി. പ്രതിയെ ഇന്നലെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്ന് വീണ്ടും വാദം കേട്ടപ്പോൾ, മതതീവ്രവാദം ഉൾപ്പെടെയുള്ള ആരോപണവുമായി പ്രതിഭാഗം രംഗത്തെത്തി.