വിമാനത്തില്‍ അപമര്യാദയായി പെരുമാറി; മലയാളി പിടിയിൽ
നെടുമ്പാശേരി കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ (25) ആണ് പിടിയിലായത്. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് സുരക്ഷാ വിഭാഗം പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. സംഭവ സമയം പ്രതി മദ്യ ലഹരിയില്‍ ആയിരുന്നു എന്നാണ് അറിയുന്നത്.
