ഈദുല്‍ ഇത്തിഹാദ് ഒരുമയുടെ ഉത്സവമാക്കാന്‍ ഷാർജ
യുഎഇയുടെ ഐക്യത്തിന്റെയും പുരോഗതിയുടെയും 54-ാം വാര്‍ഷികം- ഈദുല്‍ ഇത്തിഹാദ് സമുചിതം ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഷാർജ.
നവംബർ 19 മുതൽ ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ എമിറേറ്റിലെ ചരിത്രപരവും വിനോദസഞ്ചാരപരവുമായ കേന്ദ്രങ്ങളെ സജീവമാക്കും. അൽ സിയൂഹ് ഫാമിലി പാർക്കിൽ നവംബർ 19 ബുധനാഴ്‌ച വൈകിട്ട് 5 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഇതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. കൂടാതെ, ക്ഷീശ പാർക്ക്, ഷാർജ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും നവംബർ 19 മുതൽ ഡിസംബർ 2 വരെ ദിവസവും പരിപാടികൾ അരങ്ങേറും. പരമ്പരാഗത പ്രകടനങ്ങൾ, യുവജന ചർച്ചകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഷാർജയിലെ പൈതൃക കേന്ദ്രങ്ങളിലും, കടൽ തീരങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
