എസ്.ഐ.ആര്‍ പ്രവാസികള്‍ക്ക് സംശയമുണ്ടോ? കോൾ സെന്റർ തുടങ്ങി


 

എസ്.ഐ.ആർ വിഷയത്തില്‍ പ്രവാസികൾക്ക് ഉണ്ടാവുന്ന സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് സഹായിക്കാന്‍ 
കോൾ സെന്റർ തുടങ്ങി. സംശയ നിവാരണത്തിന് ഫോണിലും ഈമെയില്‍ മുഖേനയും ബന്ധപ്പെടാവുന്നതാണ്.
0471-2551965 നമ്പറിൽ വിളിക്കാം,
overseaselectorsir26@gmail.com ഇ-മെയിലേക്കും സംശയങ്ങൾ അയക്കാം. രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പ്രവര്‍ത്തന സമയം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആണ് ഇക്കാര്യം അറിയിച്ചത്.