'ഹംസഫർ' കാമ്പയിൻ: വനിത വിങും രംഗത്ത്
ദുബൈ കെഎംസിസി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന
വെൽഫെയർ സ്കീം ഹംസഫർ അംഗത്വ പ്രചരണ കാമ്പയിന്‍ സജീവമായി.
ദുബൈ കെഎംസിസി വനിത വിങ് വൈസ് പ്രസി. ആയിഷ മുഹമ്മദ് കാസര്‍ക്കോട് ജില്ല പ്രസിഡന്റ് റൈസാന നൂറുദ്ദീനെ അംഗമാക്കി കാസര്‍ക്കോട് ജില്ല തല കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പരമാവധി പ്രവര്‍ത്തകരെ അംഗങ്ങളാകുവാന്‍ പരിപാടികള്‍ ആവിഷ്ക്കരിച്ചു.
റൈസന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ റാബിയ സത്താർ, ആയിഷ മുഹമ്മദ്, റിയാനാ സലാം, ഷഹീന ഖലീൽ ജില്ല നേതാക്കളായ ഖൈറുന്നിസ ബഷീർ, മുനീസ ആരിഫ്, ഫൗസിയ ഹനീഫ്, സഫ്രീന യൂസുഫ്,
ഫാത്തിമ റഫീഖ്, നസീമ ഹനീഫ്, അഫ്സൽ ഷാസിയ, ഷഹര്‍ബാന ഹാഷിം, ഫാത്തിമ ഹനീഫ്, ബുഷ്‌റ ചട്ടഞ്ചാൽ, സറീന സത്താർ, സുബൈദ അഹ്മദ്, റുഖിയ ഷഫീഖ്, ആയിഷ ഹസൻ, സഫീന ബഷീർ, താഹിറ, സുമയ്യ, ഖദീജത് ഷഹീൻ, രൗമാന, ഉമൈമ സംസാരിച്ചു. ജന സെക്രട്ടറി അസ്മീറ ഷെഹ്സിൻ ചെർക്കള സ്വാഗതവും ട്രഷറർ ഫാത്തിമ സലാം നന്ദിയും പറഞ്ഞു
