ഷാർജയില്‍ ചില വിമാനങ്ങൾ റദ്ദാക്കി, വിമാന സമയത്തില്‍ പുനഃക്രമീകരണം
ഫ്ലൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങൾ ശ്രദ്ധിക്കാൻ യാത്രക്കാർക്ക് അധികൃതരുടെ നിർദേശം.
ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടതിനെ തുടർന്ന് ഷാർജയിൽ ചില വിമാനങ്ങൾ റദ്ദാക്കി, ചിലത് വിമാനങ്ങൾ വൈകുകയും ചെയ്‌തു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് ഏറ്റവും പുതിയ വിമാന വിവരങ്ങളും ഫ്ലൈറ്റ് ഷെഡ്യൂളിലെ മാറ്റങ്ങളും ശ്രദ്ധിക്കാൻ ഷാർജ വിമാനത്താവളം യാത്രക്കാർക്ക് നിർദേശം നൽകി. വിമാന സർവീസുകൾ, ഗ്രൗണ്ട് ഹാൻഡ്ലിങ്, വിമാനങ്ങളുടെ സഞ്ചാരം എന്നിവയെ ബാധിച്ചേക്കാവുന്ന രീതിയിൽ ദൃശ്യപരത കുറഞ്ഞതാണ് വ്യോമ ഗതാഗതത്തെ ബാധിച്ചത്. ഷാർജയിൽ ദൃശ്യപരത ഇന്ന് രാവിലെ 500 മീറ്ററിൽ താഴെയായി കുറഞ്ഞിരുന്നു.
