മലപ്പുറം ജില്ലയുടെത് തിളക്കമുള്ള പാരമ്പര്യം: നിസാര്‍ തളങ്കര
മലപ്പുറം ജില്ലയുടേത് തിളക്കമുള്ള പാരമ്പര്യവും മികവാര്‍ന്ന മുന്നേറ്റവുമാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാർജ പ്രസിഡന്റ് നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. അതിവേഗം മുന്നോക്ക ജില്ലകളുടെ ഗണത്തിൽ മലപ്പുറവും എത്തി. വികസന ക്ഷേമ രംഗത്ത് 'മലപ്പുറം സ്റ്റൈല്‍' എന്നത് മലപ്പുറം ജില്ലക്ക് മാത്രം അവകാശപ്പെട്ട സവിശേഷതയാണെന്നും
അദ്ദേഹം പറഞ്ഞു.
മല്ലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഫെയ്സ് മലപ്പുറം കലാ-സാംസ്ക്കാരിക വേദിയുടെ പ്രഥമ ഒത്തുചേരലായി ഓണാഘോഷം 2K25 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിസാര്‍ തളങ്കര. പരിപാടിയിൽ ചെയർമാൻ രാധാകൃഷ്ണൻ കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷറഫുദ്ധീൻ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്രട്ടറി ശ്രീ പ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, എവി മധു, ഇൻകാസ് ഷാർജ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് രഞ്ജൻ ജേക്കബ്,സാഹിത്യകാരി ലാലി രംഗനാഥ്, ബിനു മനോഹർ, പ്രോഗ്രാം കോർഡിനേറ്റർ പ്രഭാകരൻ പന്ത്രോളി, വൈസ് ചെയർമാൻ ഫസൽ മരക്കാര്‍, മീന മേനോൻ ആശംസകൾ നേർന്നു.
ചടങ്ങിൽ ഫെയ്‌സ് മലപ്പുറം ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രീ പുരസ്കാരം പ്രഭാകരൻ പയ്യന്നൂരിന് നിസാർ തളങ്കര സമ്മാനിച്ചു. ഫെയ്‌സ് മലപ്പുറം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ ഉപന്യാസ മത്സരത്തിൽ വിജയിയായ സിസി രാമകൃഷ്ണൻ തലശ്ശേരിക്ക് സമ്മാനം കൈമാറി. തണൽമരം ജോബ്സെൽ ടീമിനുള്ള മൊമൻ്റോ മീന മേനോൻ ഏറ്റുവാങ്ങി. രജീഷ് രമേഷ് നിയന്ത്രണത്തിൽ
വിവിധ കലാപരിപാടികൾ, ഹർഷ ചന്ദ്രൻ നയിച്ച ഗാനമേളയും, കാസെറ്റ് ബാൻഡ് ടീം അവതരിപ്പിച്ച ഗാനമേളയും കൊഴുപ്പേകി. അൻവർ പള്ളത്ത്, മൻസൂർ വട്ടംകുളം, ബാസിത്ത് പട്ടിക്കാട്, ഷമീർ നരണിപ്പുഴ, അനൂപ് കുമാർ, ഷെബീർ എടപ്പാൾ, സംജാദ് വളാഞ്ചേരി, ഷമീർ തിരൂര്‍ നേതൃത്വം നല്‍കി. ഫൈസൽ പയ്യനാട് നന്ദി പറഞ്ഞു.
