ഗസ്സ: യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്‌ത് ബഹ്റൈൻ
ഗസ്സ സംഘർഷം അവസാനിപ്പിക്കാനും ദീർഘകാല സ്ഥിരതക്കും പുനർ നിർമ്മാണത്തിനും ലക്ഷ്യമിടുന്ന യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്‌ത് ബഹ്റൈൻ.
പ്രമേയത്തിലെ വ്യവസ്ഥകളോട് പൂർണമായും യോജിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വെടിനിർത്തൽ ശക്തിപ്പെടുത്തുക, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഇടക്കാല അന്താരാഷ്ട്ര സമാധാന കൗൺസിൽ സ്ഥാപിക്കുക, സഹായങ്ങളെത്തിക്കാനുള്ള പൂർണ പ്രവേശനം അനുവദിക്കുക, സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ താൽക്കാലിക അന്താരാഷ്ട്ര സേനയെ വിന്യസിക്കുക എന്നിവ പ്രമേയത്തിലെ പ്രധാന വ്യവസ്ഥകളാണ്. ഈ അന്താരാഷ്ട്ര സേനയുടെ ദൗത്യങ്ങളിൽ സാധാരണക്കാരെ സംരക്ഷിക്കൽ, നിരായുധീകരണം നടപ്പിലാക്കൽ, ഫലസ്‌തീൻ പൊലീസ് സേനയെ സഹായിക്കൽ എന്നിവയും ഉൾപ്പെടുന്നു.
