ആമിറാത്തിൽ ആറംഗ ഒമാനി കുടുംബം മരിച്ച നിലയിൽ, കാർബൺ മോണോക്സൈഡ് വിഷ ബാധയെന്ന് പ്രാഥമിക നിഗമനം

ആമിറാത്തിൽ ആറംഗ ഒമാനി കുടുംബം മരിച്ച നിലയിൽ, കാർബൺ മോണോക്സൈഡ് വിഷ ബാധയെന്ന് പ്രാഥമിക നിഗമനം.
ഒമാനിലെ ആമിറാത്തിലെ അത്കിയ പ്രദേശത്ത് ആണ് സംഭവം.  കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ വീട്ടില്‍ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളുമടങ്ങുന്ന ഒമാനി കുടുംബമാണ് മരണപ്പെട്ടത്. ഉറക്കത്തിനിടെ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.  മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.