രാജസ്ഥാനിൽ തഹസിൽദാറുടെ ഫോൺ വന്ന് മിനിറ്റുകൾക്കുള്ളിൽ ബിഎൽഒ ഹൃദയാഘാതം കാരണം മരണപ്പെട്ടു
രാജസ്ഥാനിൽ തഹസിൽദാറുടെ ഫോൺ വന്ന് മിനിറ്റുകൾക്കുള്ളിൽ
ബിഎൽഒ ഹൃദയാഘാതം കാരണം മരണപ്പെട്ടു
എസ്ഐആർ ജോലിക്കിടെയാണ് ബിഎൽഒ ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെട്ടത്. സവായ് മാധോപൂർ ജില്ലയിൽ ഇന്നലെയാണ് സംഭവം. തഹസിൽദാറുടെ ഫോൺകോൾ വന്ന് മിനിറ്റുകൾക്കുള്ളില്‍ ബിഎൽഒ കുഴഞ്ഞു വീഴുകയും മരണപ്പെടുകയും ചെയ്തു - കുടുംബം പറഞ്ഞു. രാജ്യത്ത് ഈ മാസം മാത്രം നാല് ബിഎൽഒമാർ ജീവനൊടുക്കുകയോ ഹൃദയാഘാതം വന്ന് മരിക്കുകയോ ചെയ്‌തിട്ടുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി ഭാരവും മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവുമാണ് ബിഎല്‍ഒമാരെ മരണത്തിലേക്ക് തള്ളി വിടുന്നത് എന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നു.
