ബിജിലി അനീഷിന്റെ 'പുഞ്ചിരിക്കുന്ന ഭൂമിയുടെ ചിത്രങ്ങൾ' പ്രകാശനം ചെയ്തു

അല്‍ ഐനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്ന്യധ്യമായ പത്തനംതിട്ട റാന്നി സ്വദേശി ബിജിലി അനീഷിന്റെ 'പുഞ്ചിരിക്കുന്ന ഭൂമിയുടെ ചിത്രങ്ങൾ' ലേഖന സമാഹാരം
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മാർത്തോമാ സഭയി സീനിയർ പട്ടക്കാരനും എഴുത്തുകാരനും വാഗ്മിയുമായ റവറന്റ് പികെ സഖര്യാ, ഡോ. എസ്എസ്  ലാൽ എന്നിവർ ചേർന്ന് എഴുത്തുകാരി ഗീതാ മോഹന് നൽകി പ്രകാശനം നിർവഹിച്ചു. ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തത്തിലെ പെണ്ണെഴുത്തിന്റെ ശക്തിയെ കുറിച്ച് പ്രതാപൻ തായാട്ട് വിശദീകരിച്ചു.
എഴുത്തുകാരൻ ബഷീർ തിക്കോടി പുസ്തകം പരിചയപെടുത്തി.